Dec 28, 2025 01:38 PM

തലശേരി:തലശേരിക്കടുത്ത് എരഞ്ഞോളി മൂർക്കോത്ത് മുക്ക് മഠത്തും ഭാഗത്ത് കോൺഗ്രസിന്റെ ക്ലബ്ബ് അക്രമിച്ചു. ഇന്നലെ രാത്രിയാണ് ഓഫീസിന് നേരെ അക്രമണം ഉണ്ടായത്.

വർഷങ്ങൾക്ക് ശേഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഈ വാർഡിൽ വിജയിച്ചിരുന്നു. ഐക്യ ജനാധിപത്യ മുന്നണി കണ്ണൂർ ജില്ലയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മികച്ച വിജയങ്ങൾ നേടിയതിന്

ശേഷം യുഡിഎഫിന്റെ ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ വ്യാപകമായ ആക്രമണമാണ് നടക്കുന്നതെന്നും, ജില്ലയിൽ സമാധന അന്തരീക്ഷം തകർക്കുന്ന സി.പി.എം ഇനിയെങ്കിലും ജനവിധി അംഗീകരിച്ച് അക്രമങ്ങളിൽ നിന്ന് പിൻമാറണമെന്ന് സ്ഥലം സന്ദർശിച്ച യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി തഫ്ലിം മാണിയാട്ട് പറഞ്ഞു.

Violence against Congress office in Thalassery; Youth League urges CPM to accept people's mandate and withdraw from violence

Next TV

Top Stories